പത്തനംതിട്ട : രണ്ടുകിലോയിലധികം കഞ്ചാവുമായി രണ്ടുയുവാക്കളെ പൊലീസ് പിടികൂടി. പത്തനംതിട്ട ആനപ്പാറ മണ്ണിൽ ചുങ്കക്കാരൻ വീട്ടിൽ അർഷാദ് ഖാൻ (28), സുഹൃത്ത് ആനപ്പാറ ചുങ്കക്കാരൻ വീട്ടിൽ റഫീഖ് (31) എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ആറൻമുള, കോയിപ്രം സ്പെഷ്യൽ ബ്രാഞ്ച്, സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് കഴിഞ്ഞ ദിവസം
രാത്രി 9.15 ന് സ്കൂട്ടറിൽ യാത്ര ചെയ്ത ഇവരെ കോഴഞ്ചേരി പാലത്തിൽ വച്ച് തടഞ്ഞു പിടികൂടുകയായിരുന്നു. രണ്ട് കിലോയിലധികം കഞ്ചാവും 40000 രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു. സ്കൂട്ടറിന്റെ സീറ്റിനടിയിൽ പാക്കറ്റിലായി സൂക്ഷിച്ചനിലയിലായിരുന്നു കഞ്ചാവ്.
ഇരുവരെയും കോയിപ്രം പൊലീസിന് കൈമാറി. കോയിപ്രം പൊലീസ് ഇൻസ്‌പെക്ടർ ജി .സുരേഷ് കുമാർ, എസ്.ഐ ഗോപകുമാർ, ഗ്രേഡ് എസ്.ഐമാരായ ഷൈജു, ബിജു, അജി, എ.എസ് ഐ, ഷിബുരാജ്, എസ് സി പി ഓമാരായ വിപിൻരാജ്, ഉദയൻ, സുരേഷ്, സി പി ഓമാരായ അഖിൽ ബാബു, അനന്തു സാബു, അഭിലാഷ് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |