കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴിലുള്ള ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2025ലേക്കുള്ള ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് www.fddiindia.com വഴി ഏപ്രിൽ 29വരെ അപേക്ഷിക്കാം. ഡിസൈൻ, ബിസിനസ് അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുകൾ ഇവിടെയുണ്ട്. നോയിഡ, റോഹ്തക്, ഗുണ, ഫർസാത് ഗഞ്ജ്, അങ്കലേശ്വർ, പാറ്റ്‌ന, ജോധ്പുർ, ചിന്തുവാര, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ ക്യാമ്പസുകളുണ്ട്. പ്ലസ്ടു ഏത് ഗ്രൂപ്പെടുത്തവർക്കും അപേക്ഷിക്കാം.
നാലു വർഷ ബാച്ച്ലർ ഒഫ് ഡിസൈൻ ഫുട്‌വെയർ ഡിസൈൻ & പ്രൊഡക്ഷൻ, ഫാഷൻ ഡിസൈൻ, ലെതർ, ലൈഫ്സ്റ്റൈൽ & പ്രൊഡക്ട് ഡിസൈൻ, ബി.ബി.എ റീട്ടെയ്ൽ ആൻഡ് ഫാഷൻ മെർക്കൻഡൈസ് കോഴ്‌സുകളുണ്ട്. 25 വയസ്സാണ് (2025 ജൂലൈ ഒന്നിന്) ഉയർന്ന പ്രായപരിധി. കൂടാതെ ബിരുദധാരികൾക്ക് അപേക്ഷിക്കാവുന്ന മേൽ വിഷയങ്ങളിൽ ബിരുദാനന്തര പ്രോഗ്രാമുകളുണ്ട്. ഇവയിൽ എം.ഡെസ്, എം.ബി.എ പ്രോഗ്രാമുകളുണ്ട്. ബിസിനസ് ആൻഡ് എന്റർപ്രണർഷിപ്പിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.ബി.എയും, റീട്ടെയ്ൽ ഫാഷൻ മെർക്കൻഡൈസ്, ഫുട്‌വെയർ ഡിസൈൻ പ്രൊഡക്ഷൻ, ക്രിയേറ്റീവ് ഡിസൈൻ എന്നിവയിൽ 2 വർഷ എം.ബി.എ പ്രോഗ്രാമുകളുമുണ്ട്. മേയ് 11 നു നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |