ആലുവ: റൂറൽ ജില്ലാ പൊലീസിന്റെ ലഹരി വിമുക്ത പദ്ധതിയുടെ ഭാഗമായി ബിനാനിപുരം പൊലീസ് സംഘടിപ്പിച്ച 'രക്ഷ' ലഹരി വിരുദ്ധ ക്യാമ്പയിൻ ആലുവ ഡിവൈ.എസ്.പി ടി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. ബിനാനിപുരം എസ്.എച്ച്.ഒ വി.ആർ. സുനിൽ അദ്ധ്യക്ഷനായി. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, മുപ്പത്തടം സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി, പ്രിൻസിപ്പൽ എസ്.ഐ ഹരിഷ്, ജനമൈത്രി എസ്.ഐ പി.ജി. ഹരി, ഫാദർ ബിജു, നൗഷാദ്, ഡോ. സുന്ദരം വേലായുധൻ, വി.പി. സുരേന്ദ്രൻ, സദാശിവൻ പിള്ള, പി. ദേവരാജ് എന്നിവർ സംസാരിച്ചു. ജോബി തോമസ് ലഹരി വിരുദ്ധ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |