ബോളിവുഡ് താരം ബിപാഷ ബസുവുമായുണ്ടായ പ്രണയത്തകർച്ചയെ കുറിച്ച് തുറന്നു പറഞ്ഞു നടൻ ഡിനോ മോറിയ. 'രാസ്' എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചതിനു പിന്നാലെയാണ് ഇരുവരും വേർപിരിഞ്ഞത്. ''രാസിന്റെ സമയത്ത് ഞങ്ങൾ ബ്രേക്കപ്പ് ആയി. ഞങ്ങൾക്കിടയിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ ഞാനാണ് സത്യത്തിൽ ബ്രേക്കപ്പ് ചെയ്യുന്നത്.
അവൾ വല്ലാതെ ബുദ്ധിമുട്ടി. എന്നെ ദിവസവും സെറ്റിൽ കാണുക എന്നത് അവൾക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. എന്നെ സംബന്ധിച്ച് ഏറെ ഇഷ്ടപ്പെടുന്നൊരാൾ കഷ്ടപ്പെടുന്നത് കാണുന്നത് പ്രയാസമായിരുന്നു. ഞങ്ങൾ അപ്പോഴേക്കും രണ്ടു വഴി തിരഞ്ഞെടുത്തിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഞങ്ങൾക്ക് ഒരുമിച്ച് ജോലി ചെയ്യേണ്ടി വരുന്നത് പ്രയാസമായിരുന്നു. പിരിയേണ്ടി വന്നതിൽ രണ്ടു പേർക്കും സങ്കടം ഉണ്ടായിരുന്നു. പക്ഷേ സമയം എല്ലാത്തിനെയും സുഖപ്പെടുത്തും. സമയത്തെ കടന്നു പോകാൻ അനുവദിക്കണം. പ്രണയത്തകർച്ചയുടെ സമയത്ത് ദേഷ്യം ഉണ്ടായിരുന്നു. എന്നാൽ കുറച്ചു കാലം കഴിഞ്ഞപ്പോൾ അതെല്ലാം മറക്കാൻ സാധിച്ചു. അതിനാൽ സുഹൃത്തുക്കളായിരിക്കാൻ തീരുമാനിച്ചു. ഡിനോ മോറിയയുടെ വാക്കുകൾ.
മലയാള സിനിമയിലും ഡിനോ മോറിയ അഭിനയിച്ചിട്ടുണ്ട്. ബിപാഷയുടെ കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ച സിനിമയാണ് രാസ്.
രാസിലേക്ക് ബിപാഷയെ നിർദ്ദേശിച്ചത് ഡിനോ ആയിരുന്നു. പിന്നീട് ജോൺ എബ്രഹാമുമായി പ്രണയത്തിലായി. ജോണുമായി ബ്രേക്കപ്പ് ആയി വർഷങ്ങൾക്കുശേഷമാണ് നടൻ കരൺസിംഗ് ഗ്രോവറിനെ ബിപാഷ വിവാഹം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |