പ്രിൻസ് ആൻഡ് ഫാമിലി ആദ്യ ഗാനം
ദിലീപ് നായകനായി നവാഗതനായ ബിന്റോ സ്റ്റീഫൻ സംവിധാനം ചെയ്യുന്ന പ്രിൻസ് ആൻഡ് ഫാമിലി യിൽ അഫ്സൽ ആലപിച്ച "ഹാർട്ട് ബീറ്റ് കൂടണ് " എന്ന ഗാനം ട്രെൻഡിംഗിൽ ഒന്നാമത്. ദിലീപിന്റെ ചിത്രങ്ങളിൽ അഫ്സൽ പാടിയ പാട്ടുകൾ എല്ലാം തന്നെ ഏറെ ജനപ്രീതി നേടിയവയാണ്. അഫ്സലിന്റെ ശബ്ദത്തിൽ ഉള്ള പാട്ടുകൾക്ക് ദിലീപ് നൽകുന്ന മാനറിസം, അതിന്റെ ചേർച്ചയൊക്കെതന്നെയാണ് സവിശേഷത.10 വർഷത്തിനു ശേഷം ഹിറ്റ് കോംബോ വീണ്ടും എത്തുകയാണ്.
സംഗീതം സനൽ ദേവ് . ഗാനരചന വിനായക് ശശികുമാർ, മനു മഞ്ജിത്ത്. ദിലീപിന്റെ 150ാ മത്തെ ചിത്രമായ "പ്രിൻസ് ആൻഡ് ഫാമിലി മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന മുപ്പതാമത്തെ ചിത്രമാണ്. ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്റണി,ജോസ് കുട്ടി ജേക്കബ്,അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരാണ് മറ്റ് താരങ്ങൾ.രചന ഷാരിസ് മുഹമ്മദ്,
. ഛായാഗ്രഹണം രണ ദിവെ, എഡിറ്റർ സാഗർ ദാസ്. സൗണ്ട് മിക്സ് എം ആർ രാജകൃഷ്ണൻ.
കോ പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ. പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ. അഡ്വെർടൈസിംഗ് - ബ്രിങ് ഫോർത്ത്. വിതരണം മാജിക് ഫ്രെയിംസ് റിലീസ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |