വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. വിഷ്ണു മഞ്ചുവും പ്രീതി മുകുന്ദനും ഹൃദയഹാരിയായ രസതന്ത്രം അവതരിപ്പിക്കുന്ന പ്രണയ ഗാനമാണ് പുറത്തുവന്നത്. കണ്ണപ്പയായി വിഷ്ണു മഞ്ചു എത്തുന്ന ചിത്രത്തിൽ പ്രീതി മുകുന്ദനാണ് നായിക.വിഷ്ണു മഞ്ചുവിന്റെയും പ്രീതി മുകുന്ദന്റെയും ഓൺ-സ്ക്രീൻ കെമിസ്ട്രി ഏറെ മനോഹരമായും മാന്ത്രികത നിറഞ്ഞ രീതിയിലും ഗാനത്തിലൂടെ അവതരിപ്പിക്കുന്നു.
ഗിരീഷ് നാകോഡ് എഴുതിയ വരികൾക്ക് സ്റ്റീഫൻ ദേവസ്സി സംഗീതം നൽകുന്നു. ഷാനും സാഹിതി ചാഗന്തിയും ചേർന്നാണ് ഗാനത്തിന്റെ ഹിന്ദി പതിപ്പ് ആലാപനം.
ശിവഭക്തനായ കണ്ണപ്പയുടെ ഇതിഹാസ കഥയുടെ പുനർവായനയായ കണ്ണപ്പ, ഈ വർഷം ഏറ്റവും ആകാംക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ്, കാജൽ അഗർവാൾ എന്നിവർ അതിഗംഭീര പ്രകടനത്തിൽ എത്തുന്നു.
ഏപ്രിൽ 25ന് ലോകവ്യാപകമായി റിലീസ് ചെയ്യും . പി.ആർ.ഒ- ശബരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |