കൊല്ലം: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ കേന്ദ്രത്തിൽ നിന്ന് രണ്ടു ലക്ഷം രൂപ വരുന്ന 20 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ, ലഹരി മിഠായികൾ എന്നിവ പൊലീസ് പിടികൂടി. കേസുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശികളായ സദാം നദാലി (31), മുസ്തഫ നദാഫ് (32) എന്നിവരെ അറസ്റ്റ് ചെയ്തു. ഉമയനല്ലൂർ പട്ടര മുക്ക് കുണ്ടുകുളം ഭാഗത്ത് ഇവർ താമസിക്കുന്ന സ്ഥലത്തു നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ മാത്രം ഉപയോഗിക്കുന്ന പുകയില ഉത്പന്നങ്ങളാണിവ. കുട്ടികൾക്കു വിതരണം ചെയ്യാനാണെന്നു സംശയിക്കുന്ന ഒട്ടേറെ മിഠായികളും കണ്ടെടുത്തിട്ടുണ്ട്. കൊട്ടിയം എസ്.എച്ച്.ഒ ജി. സുനിൽ, എസ്.ഐ നിഥിൻ നളൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |