തിരു - എറണാകുളം വരെ 7 ജില്ലക്കാർക്ക്
രജിസ്‌ട്രേഷൻ ഏപ്രിൽ 10 വരെ
വെബ്സൈറ്റ്: joinindianarmy.nic.in
തിരുവനന്തപുരം: കരസേനയിലേക്ക് അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ജനറൽ ഡ്യൂട്ടി, ടെക്‌നിക്കൽ, ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, ട്രേഡ്‌സ്‌മാൻ എന്നീ വിഭാഗങ്ങളിലേക്കാണ് തിരഞ്ഞടുപ്പ്. ഓൺലൈൻ രജിസ്‌ട്രേഷൻ ഏപ്രിൽ 10ന് അവസാനിക്കും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഒന്നാം ഘട്ടം ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്‌ഠിത എഴുത്തുപരീക്ഷയും രണ്ടാം ഘട്ടം റിക്രൂട്ട്‌മെന്റ് റാലിയുമാണ്.
ഓൺലൈൻ പരീക്ഷ ജൂണിലാണ്. യോഗ്യത അടിസ്ഥാനമാക്കി ഏതെങ്കിലും രണ്ട് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. രണ്ട് ഓപ്‌ഷനുകൾ തേടുന്നവർ ഫോമുകൾ വെവ്വേറെ പൂരിപ്പിച്ച്, രണ്ട് പൊതുപ്രവേശന പരീക്ഷകൾക്ക് ഹാജരാകണം. ഉയർന്ന ശാരീരികക്ഷമതാ പരീക്ഷ, ശാരീരിക അളവ് വേണ്ടി വരുന്ന വിഭാഗത്തിന് തിരഞ്ഞെടുക്കുന്ന വിഭാഗങ്ങളുമായി ബന്ധപ്പെട്ട് ഒന്ന്/രണ്ട് റിക്രൂട്ട്മെന്റ് റാലിയും, മെഡിക്കൽ ടെസ്റ്റും കരസേനയുടെ വിവേചനാധികാര പ്രകാരം തീരുമാനിക്കാം.
മുൻഗണന രേഖപ്പെടുത്തണം
അപേക്ഷാ ഘട്ടത്തിൽ തന്നെ വിഭാഗങ്ങളുടെ മുൻഗണന രേഖപ്പെടുത്തണം റിക്രൂട്ട്‌മെന്റ് റാലി പൂർത്തിയാക്കിയ ശേഷം അന്തിമ ഓപ്ഷൻ നൽകണം
എസ്.എസ്.എൽ.സി, പ്ലസ്ടു ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം
യഥാർത്ഥ മാർക്ക് ഷീറ്റ് ഹാജരാക്കുമ്പോളേ ഇവരെ തിരഞ്ഞെടുക്കൂ
തട്ടിപ്പിൽ വീഴരുത്
റിക്രൂട്ട്‌മെന്റ് പൂർണമായും മെരിറ്റടിസ്ഥാനത്തിലാണ്. റിക്രൂട്ടിംഗ് ഏജന്റുമാരെന്ന വ്യാജേനയുള്ള തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് കരസേന മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |