ഡോ. ടി.പി സേതുമാധവൻ
ടെക്‌നോളജി, പബ്ലിക് പോളിസി എന്നിവയിൽ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് സമ്മർ 2025 ഗൂഗിൾ പോളിസി ഇന്റേൺഷിപ്പിന് ഏപ്രിൽ 4 വരെ അപേക്ഷിക്കാം. 18വയസ് പൂർത്തിയായിരിക്കണം. ബിരുദ, ബിരുദാനന്തര, ഡോക്ടറൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ആഴ്ചയിൽ 40 മണിക്കൂർ വരെ ഫുൾടൈം ഫെലോഷിപ്പായി പ്രവർത്തിക്കാം. പാർടൈം ഫെല്ലോഷിപ്പ് ആഴ്ചയിൽ 20മണിക്കൂറാണ്. ഫുൾടൈം, പാർടൈം ഫെലോഷിപ്പായി യഥാക്രമം 12000 ഡോളറും,6000 ഡോളറും ലഭിക്കും. ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് ഫെലോഷിപ് കാലയളവ്.
2. വിദേശത്തേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ കുറവ്
വിദേശപഠനം തെരഞ്ഞെടുക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ താത്പര്യത്തിൽ പുത്തൻ പ്രവണതകൾ ദൃശ്യമാകുന്നു. 2024ൽ, 2023നെ അപേക്ഷിച്ച് 15ശതമാനം ഇന്ത്യൻ വിദ്യാർത്ഥികളുടെ കുറവുണ്ടായിട്ടുണ്ട്. കാനഡയിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ 41 ശതമാനത്തിലേറെ കുറവ് രേഖപ്പെടുത്തി. 2024ൽ 759064 വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്നും വിദേശ സർവകലാശാലകളിലെത്തിയത്. 2023ൽ ഇത് 892989 ആയിരുന്നു. കാനഡയിലേക്ക് യഥാക്രമം 137608, 233532 ആണ്. അമേരിക്കയിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലും 13 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.
അതേസമയം, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. റഷ്യ,ഫ്രാൻസ്,ജർമ്മനി,ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിലും വർദ്ധനവ് ദൃശ്യമാണ്.
3. ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം
യു.കെയിൽ ഉപരിപഠനത്തിനുള്ള ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളർഷിപ്പ് 2025- 2026 പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം. യു.കെ ഗവൺമെന്റിന്റെ ഇന്റർനാഷണൽ സ്‌കോളർഷിപ് പ്രോഗ്രാമാണിത്. യു.കെയിലെ പഠനച്ചെലവും ട്യൂഷൻ ഫീസും പൂർണമായും ഇതിലൂടെ ലഭിക്കും.
ബിരുദ, ബിരുദാനന്തര പ്രോഗ്രാം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. അപേക്ഷകർ IELTS പരീക്ഷ കുറഞ്ഞത് 6.5 ബാൻഡോടെ പൂർത്തിയാക്കിയിരിക്കണം. അപേക്ഷ ഓൺലൈനായി www.chevening.org/apply വഴി അയക്കാം. പ്രായപരിധിയില്ല. യു.കെയിലെ സർവകലാശാലകളിൽ ഒരുവർഷത്തെ ബിരുദാനന്തര പ്രോഗ്രാമുകൾക്കാണ് സ്‌കോളർഷിപ് നൽകുന്നത്. അപേക്ഷകർക്ക് രണ്ടുവർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. കോഴ്‌സ് പൂർത്തിയാക്കി രണ്ടു വർഷത്തിനകം മാതൃരാജ്യത്ത് തിരിച്ചെത്തണം. സയൻസ്, സോഷ്യൽ സയൻസ്, കോമേഴ്‌സ്, ബിസിനസ് സ്റ്റഡീസ്, ജേർണലിസം തുടങ്ങി നിരവധി മേഖലകളിൽ ബ്രിട്ടീഷ് ഷെവനിംഗ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം. അപേക്ഷകർ യു.കെയിലെ 3സർവകലാശാലകളിൽ അഡ്മിഷന് അപേക്ഷിച്ചിരിക്കണം. അക്കാഡമിക് മെറിറ്റ്,ഇന്റർവ്യൂ,റഫറൻസ് ലെറ്റർഎന്നിവയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |