കേരളസർവകലാശാല ആഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി , ബി.എസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി , ബി.എസ്സി. ബയോടെക്‌നോളജി മൾട്ടിമേജർ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
2024 ഫെബ്രുവരിയിൽ നടത്തിയ രണ്ട്, നാല് സെമസ്റ്റർ ബി.എസ്സി. ബോട്ടണി ആൻഡ് ബയോടെക്‌നോളജി (റീസ്ട്രക്‌ചേർഡ്), നാല്, ആറ് സെമസ്റ്റർ ബി.എസ്സി. ബയോടെക്‌നോളജി (വൊക്കേഷണൽ), രണ്ടാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി ഫലം പ്രസിദ്ധീകരിച്ചു.
2024 ഫെബ്രുവരിയിൽ നടത്തിയ രണ്ട്, ആറ് സെമസ്റ്റർ ബി.എസ്സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റീസ്ട്രക്‌ചേർഡ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. ജനുവരി 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 20 മുതൽ 25 വരെ അതത്
കോളേജുകളിൽ വച്ച് നടത്തും.
ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി.കമ്പ്യൂട്ടർ സയൻസിന്റെ പ്രാക്ടിക്കൽ 24 മുതൽ 27 വരെ അതത് കോളേജുകളിൽ
വച്ച് നടത്തും.
മൂന്നാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് ജനുവരി 2025 പരീക്ഷകളുടെ പ്രാക്ടിക്കൽ 17 മുതൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |