ന്യൂയോർക്ക്: 36 ലക്ഷം വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവിച്ചിരുന്ന ഭീകരൻ സ്രാവാണ് മെഗലഡോൺ (ഒറ്റോഡസ് മെഗലഡോൺ). ഏകദേശം അറുപതടിയോളം നീളവും മൂർച്ചയേറിയ പല്ലുകളും മെഗലഡോൺ സ്രാവുകൾക്കുണ്ടായിരുന്നു. കൂടാതെ, ഒമ്പതടിയിലേറെ വ്യാസമുണ്ടായിരുന്ന ഇവയുടെ വായ്ക്കുള്ളിൽ 276 പല്ലുകളുമുണ്ടായിരുന്നു. ഒറ്റക്കടിയ്ക്ക് തിമിംഗലത്തെ പോലും ഇവ അകത്താക്കിയിരുന്നു.
എന്നാൽ മെഗലഡോണിന് 80 അടി നീളം ഉണ്ടായിരുന്നിരിക്കാം എന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ലഭ്യമായ ഫോസിലുകളിലെ പഠനത്തിൽ നിന്നാണ് നിഗമനം. കാഴ്ചയിൽ ഇന്നത്തെ ഗ്രേറ്റ് വൈറ്റ് ഷാർക്കുകളെ പോലെയാകാം. മെഗലഡോണുകളുടെ കുഞ്ഞുങ്ങൾക്ക് ജനിക്കുമ്പോൾ ഏതാണ്ട് 13 അടിയോളം നീളം വരുമെന്നാണ് നിഗമനം.!
മാക്കറെൽ ഷാർക്കുകളുടെ കുടുംബത്തിൽപ്പെട്ട മെഗലഡോണുകൾ എല്ലാ സമുദ്രങ്ങളിലും ജീവിച്ചിരുന്നതായി കരുതുന്നു. മയോസീൻ - പ്ലൈയോസീൻ കാലഘട്ടത്തിലാണ് മെഗലഡോണുകൾക്ക് വംശനാശം സംഭവിച്ചത്. മെഗലഡോണിന്റെ ശരിയായ വലിപ്പവും ആകൃതിയും വ്യക്തമാകണമെങ്കിൽ ഏറെക്കുറെ പൂർണമായ ഫോസിൽ ലഭിക്കണമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |