കൊച്ചി: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിലെ നിർണായക ഏടുകളിലേക്ക് വെളിച്ചം വീശുന്ന എസ്.എൻ.ഡി.പി. യോഗം മുൻ പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന പ്രൊഫ. പി.എസ്. വേലായുധന്റെ ആത്മകഥ 'എന്റെ ജീവിതപഥങ്ങൾ' പുതു തലമുറയ്ക്കായി വീണ്ടും പ്രസിദ്ധീകരിക്കുന്നു. 1987ൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം പ്രൊഫ. എം.കെ. സാനുവിന്റെ അവതാരികയോടെയാണ് പുന:പ്രസിദ്ധീകരണം.
1963 മുതൽ 68 വരെ മഹാരാജാസ് കോളേജ് പ്രിൻസിപ്പലായിരുന്ന പ്രൊഫ. പി.എസ്.വേലായുധൻ ഇവിടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. മഹാരാജാസ് കോളേജിലെ ചരിത്ര വിഭാഗം പ്രൊഫസർമാരായ ഡോ. വിനോദ്കുമാർ കല്ലോലിക്കൽ, പി.കെ.ദീപു, എസ്.എൻ.വി. സദനം സെക്രട്ടറി എം.ആർ. ഗീത എന്നിവർ ചേർന്നാണ് പുസ്തകത്തിന്റെ പുന:പ്രസിദ്ധീകരണത്തിന് നേതൃത്വം നൽകിയത്. പ്രബോധ പബ്ളിക്കേഷൻസാണ് പ്രസാധകർ.
പുസ്തകത്തിന്റെ ഉള്ളടക്കം
1. എറണാകുളത്തിന്റെ വളർച്ചയുടെ നാൾവഴികൾ
2. കൊച്ചി രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ പരിവർത്തനങ്ങളുടെ നേർക്കാഴ്ചകൾ
3. എസ്.എൻ.ഡി.പി. യോഗം നടത്തിയ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങൾ
4. എസ്.ആർ.പി. എന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണവും പ്രവർത്തനങ്ങളും
5. മഹാരാജാസ് കോളേജിന്റെ ചരിത്രം
17 ന് പുന: പ്രകാശനം
17ന് വൈകിട്ട് 5 മണിക്ക് എറണാകുളം എസ്.എൻ.വി. സദനത്തിൽ പ്രീ-പബ്ലിക്കേഷൻ ലോഞ്ച് ചടങ്ങിൽ പ്രൊഫ. എം.കെ. സാനു മുഖ്യാതിഥിയാകും. എം.ആർ. ഗീത അദ്ധ്യക്ഷത വഹിക്കും. പി.പി. രാജൻ, പി.കെ. ദിപു, വിനോദ്‌കുമാർ കല്ലോലിക്കൽ എന്നിവർ സംസാരിക്കും. 900 രൂപ മുഖവിലയുള്ള പുസ്തകം പ്രീ-പബ്ലിഷിംഗ് ഓഫറായി 600 രൂപയ്ക്ക് ലഭിക്കും. വിവരങ്ങൾക്ക്: 9746179123, 98956 16049
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |