കൊച്ചി: കളമശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ കഞ്ചാവ് പിടിച്ച കേസിൽ അറസ്റ്റിലായ പ്രതി ഷാലിക് കെഎസ്‌യു പ്രവർത്തകനെന്ന് എസ്എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ഷാലിക് 2023ൽ കെഎസ്‌യു മെമ്പർഷിപ്പ് ക്യാമ്പയിൻ പോളിയിൽ ഉദ്ഘാടനം ചെയ്യുന്ന ഫോട്ടോയും ആർഷോ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും രമേശ് ചെന്നിത്തലയെയും ആർഷോ വെല്ലുവിളിച്ചിട്ടുണ്ട്. 'അന്തസ്സും മാന്യതയുമുണ്ടെങ്കിൽ ഇപ്പോഴെടുക്കുന്ന നെറികെട്ട പണി അവസാനിപ്പിച്ച് ഈ സാമൂഹിക വിപത്തിനെതിരെ നിലപാട് സ്വീകരിക്ക്. അല്ലാത്ത പക്ഷം രാസലഹരിയേക്കാൾ വലിയ വിഷമെന്ന് ചരിത്രം നിങ്ങളെ അടയാളപ്പെടുത്തും'- ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |