ചേർത്തല:കനൽ ബുക്ക്സിന്റെ നേതൃത്വത്തിൽ കവയത്രി ചേർത്തല ലീലാ രാമചന്ദ്രന്റെ അഞ്ചാമത് കവിതാ സമാഹാരം 'നങ്ങേലിയാണിവൾ' എഴുത്തുകാരി ബിച്ചു എക്സ് മലയിൽ നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. എസ്.സാബുവിന് നൽകി പ്രകാശനം ചെയ്തു.സമ്മേളനം നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.കനൽ ബുക്ക്സ് എഡിറ്റർ സി.എൻ ബാബു അധ്യക്ഷത വഹിച്ചു.
മുതിർന്ന സാഹിത്യകാരൻമ്മാരായ പി.സുകുമാർ വയലാറിനെയും,മീനാക്ഷി അമ്മയേയും ആദരിച്ചു. ടി.വി ഹരികുമാർ,നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ,വിനയകുമാർ തുറവൂർ,ആലപ്പി ഋഷികേശ്,സുരേഷ് കുമാർ പള്ളിത്തോട്,പ്രസാദ് തുറവൂർ,ജയചന്ദ്രൻ പാണാവള്ളി,ലീലാ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |