കണ്ണൂർ: പയ്യന്നൂർ കോളേജിൽ ഹോളി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥി അർജുന് പരിക്കേറ്റു. വാരിയെല്ലിന് പരിക്കേറ്റ അർജുൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. രണ്ടാം വർഷ വിദ്യാർത്ഥികൾക്കൊപ്പം നടന്നുവെന്ന് ആരോപിച്ച് സീനിയർ വിദ്യാർത്ഥികൾ കൂട്ടമായി മർദ്ദിക്കുകയായിരുന്നു. അർജുന്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |