ചേർത്തല: അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പള്ളിപ്പുറത്തെ ഷെഡിന് സമീപം രണ്ട് കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ എക്‌സൈസ് ചേർത്തല റേഞ്ച് അധികൃതർ പിടികൂടി. അസം മാരിഗോൺ ജില്ലയിൽ ബോറിഗോൺ താലൂക്കിലെ സഹിദ്ദുൾ ഇസ്ലാം (26)ആണ് പിടിയിലായത്. ഇയാൾ താമസിക്കുന്ന ഷെഡിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ 260 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പള്ളിപ്പുറം വ്യവസായ പാർക്കിലെ ഒരു സ്ഥാപനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നത്. റേഞ്ച് ഇൻസ്‌പെക്ടർ പി.എം. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അസി.ഇൻസ്‌പെക്ടർ പി.ബിനേഷ്, അസി.ഇൻസ്‌പെക്ടർ ഗ്രേഡുമാരായ കെ.പി.സുരേഷ്,ജി.മനോജ് കുമാർ, ജി. മണികണ്ഠൻ എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |