സഹകരണ വകുപ്പ്, കേരള ബാങ്ക്, കാർഷിക ഗ്രാമവികസന ബാങ്ക്, മിൽമ, കൺസ്യൂമർഫെഡ് മറ്റ് സഹകരണ സംഘങ്ങൾ എന്നിവിടങ്ങളിലെ വിവിധ തസ്തികാ നിയമനത്തിന് സഹായകമാകുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്സിന് 31വരെ അപേക്ഷിക്കാം. പത്താം ക്ലാസാണ് കുറഞ്ഞ യോഗ്യത. പ്ലസ് ടു,ബിരുദം ഉള്ളവർക്ക് അഡ്മിഷന് മുൻഗണന ലഭിക്കും. പത്തു മാസമാണ് കോഴ്സ് കാലാവധി.
എല്ലാ ജില്ലകളിലും ജെ.ഡി.സി കോഴ്സ് നടത്തുന്നതിന് സംസ്ഥാന സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സെന്ററുകൾ പ്രവർത്തിക്കുന്നുണ്ട്. ജൂണിൽ ക്ലാസുകളാരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 10 സഹകരണ പരിശീലന കേന്ദ്രങ്ങളും 6എക്സ്റ്റൻഷൻ സെന്ററുകളുമുണ്ട്. സഹകരണ പരിശീലന കേന്ദ്രങ്ങൾ: തിരുവനന്തപുരം, കൊട്ടാരക്കര, ചേർത്തല, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കരണി (വയനാട്), മൂന്നാട് (കാസർകോട്). എക്സറ്റൻഷൻ സെന്ററുകൾ: വടക്കൻ പറവൂർ, പാല, ആറൻമുള, നെടുങ്കണ്ടം. തിരൂർ, തലശേരി. പട്ടിക വിഭാഗക്കാർക്ക് മാത്രം പ്രവേശനമുള്ള ബ്രാഞ്ചുകൾ: കൊട്ടാരക്കര, ചേർത്തല, വയനാട്, കണ്ണൂർ സഹകരണ പരിശീലന കേന്ദ്രങ്ങൾ.
പ്രായപരിധി: 16-40. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ്. ഫീസ്: കോഷൻ ഡിപ്പോസിറ്റ് അടക്കം 18840 രൂപ. വെബ്സൈറ്റ്: www.scu.kerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |