തൃശൂർ: സ്‌കൂൾ പാചക തൊഴിലാളികൾ പൊള്ളലേറ്റ് മരിക്കുന്നതിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിനെന്ന് കേരള സ്‌കൂൾ വർക്കേഴ്‌സ് അസോ. സംസ്ഥാന കമ്മിറ്റി. ആലപ്പുഴ കാവാലം കിഴക്കേ ചേന്നങ്കരി സെന്റ് ആന്റണീസ് എൽ.പി സ്‌കൂളിലെ പാചക തൊഴിലാളി നീലംപേരൂർ കിഴക്കേ ചേന്നങ്കരി മാറുകാട് മറിയാമ്മ സെബാസ്റ്റ്യൻ (63) പൊള്ളലേറ്റ് മരിച്ചത് സ്‌കൂൾ അധികൃതർ അറിഞ്ഞില്ലെന്ന നിലപാട് അന്വേഷിക്കണം. 500 കുട്ടികൾക്ക് ഒരു തൊഴിലാളിയാണ് ഭക്ഷണം പാചകം ചെയ്യുന്നത്. പ്രധാനമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണച്ചുമതല കേന്ദ്ര ലേബർ കമ്മിഷണറെ ഏൽപ്പിക്കണമെന്നും അസോ. സംസ്ഥാന ജനറൽ സെക്രട്ടറി സുജോബി ജോസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |