തൃശൂർ: കൂടൽമാണിക്യത്തിൽ കഴകക്കാരനായി നിയമിതനായ ജീവനക്കാരന് കഴകം ജോലി ചെയ്യുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ ഒരു വിഭാഗം എതിർപ്പ് അറിയിച്ചതിനാലാണ് ജീവനക്കാരനെ ദേവസ്വം ഓഫീസ് ജോലിയിലേക്ക് മാറ്റിയതെന്നും ഇതിൽ ജാതി വിവേചനമുണ്ടെന്നുമാണ് ആരോപിക്കപ്പെടുന്നത്. കെ.വി.വസന്തകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. മന്ത്രി കെ.രാജൻ, കെ.പി.രാജേന്ദ്രൻ, സി.എൻ.ജയദേവൻ, രാജാജി മാത്യു തോമസ്, അഡ്വ. ടി.ആർ.രമേഷ് കുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ, വി.എസ്.സുനിൽകുമാർ എന്നിവർ സംസാരിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിൽ 17ന് എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |