കൊച്ചി: രേഖകളില്ലാതെ കൊച്ചിയിൽ താമസിച്ചിരുന്ന കെനിയ സ്വദേശികളായ എഗ്ലായി, പമേല എന്നിവരെ കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയ സർവീസ് അപ്പാർട്ട്‌മെന്റ് ഉടമ കളമശേരി സ്വദേശി സമ്പത്തിനെതിരെ കേസെടുത്തു. പാസ്‌പോർട്ടോ മറ്റ് രേഖകളോ ഇല്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്.
പാസ്‌പോർട്ട് നഷ്ടപ്പെട്ടിട്ടും കെനിയൻ എംബസിയെ സമീപിക്കാതെ ബംഗളൂരൂ, ഡൽഹി, മുംബയ്, ചെന്നൈ എന്നിവിടങ്ങളിൽ തമ്പടിക്കുകയായിരുന്നു. അടുത്തിടെയാണ് കൊച്ചിയിൽ എത്തിയത്. വിദേശികൾക്ക് അപ്പാർട്ട്‌മെന്റ് നൽകുമ്പോൾ സി ഫോം ട്രാൻസ്മിഷൻ സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങണം. ഇത് ചെയ്യാതെ അപ്പാർട്ട്‌മെന്റ് നൽകിയതാണ് ഉടമയ്‌ക്ക് വിനയായത്. സ്ത്രീകളെ നടപടികൾ പൂർത്തിയാക്കി നാടുകടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |