പറവൂർ: വടക്കേക്കര സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള സമാശ്വാസ ഫണ്ട് വിതരണം പറവൂർ അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ എസ്. സുമേഷ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഇ.പി. തമ്പി അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി.പി.കൃഷ്ണൻ, പി.ആർ. പ്രസാദ്, ശശിധരകുമാർ, ആർ.കെ. സന്തോഷ്, ടി.ജി. മിനി തുടങ്ങിയവർ സംസാരിച്ചു. സർക്കാരിന്റെ സമാശ്വാസ ഫണ്ടിൽ നിന്നും അനുവദിച്ച 20.40 ലക്ഷം രൂപ കാൻസർ, കിഡ്നി സംബന്ധമായ രോഗങ്ങൾ, ഹൃദയശസ്ത്രക്രിയക്ക് വിധേയരായവർ, അപകടങ്ങളിൽ ഗുരുതരമായ പരുക്കേറ്റവരടക്കം 101 പേർക്കാണ് വിതരണം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |