തിരുവനന്തപുരം: പ്രസ് ക്ലബ്ബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദസമർപ്പണ സമ്മേളനം നാളെ രാവിലെ 10ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ടി.എൻ.ജി ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് പി.ആർ. പ്രവീൺ അദ്ധ്യക്ഷനാകും. കവിയും ഐ.എം.ജി ഡയറക്ടറുമായ കെ.ജയകുമാർ മുഖ്യ പ്രഭാഷണം നടത്തും. പി.ജി.ഡി.ജെ 56 ാം ബാച്ചിലെയും പി.ജി.ഡി.സി.ജെ 20 ാം ബാച്ചിലെയും റാങ്കു ജേതാക്കൾക്കുള്ള മെമൊന്റൊകളും വിജയികൾക്കുള്ള ബിരുദ സർട്ടിഫിക്കറ്റുകളും വിശിഷ്ട അതിഥികൾ വിതരണം ചെയ്യും. ജേണലിസം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇ.എ.ഫെർണാണ്ടസ് മെമ്മോറിയൽ ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ സമ്മാനിക്കും. ഈവനിംഗ് ബാച്ചിലെ വിദ്യാർത്ഥി ഡോ.അനിത ജെ.കെയും പ്രൊഫ.എൻ.ജെ.കെ.നായരും ചേർന്നേഴുതിയ ടോപ്പിക്സ് ഇൻ ജിയോഗ്രഫി എന്ന പുസ്തകം ചടങ്ങിൽ പ്രകാശിപ്പിക്കും. ഐ.ജെ.ടി ഡയറക്ടർ ഡോ.ഇന്ദ്രബാബു ആമുഖ പ്രഭാഷണം നടത്തും. പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ വിനീഷ് വി. നന്ദിയും പറയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |