അരൂർ: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ആറ് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി അന്യസംസ്ഥാനതൊഴിലാളി അറസ്റ്റിൽ. അസം സ്വദേശിയായ ദുലേശ്വർ ബോറയാണ് (34) എരമല്ലൂർ കൊച്ചുവെളി കവലയിൽ വച്ച് പരിശോധനയ്ക്കിടെ അരൂർ പൊലീസിന്റെ പിടിയിലായത്. എലിവേറ്റഡ് ഹൈവേ നിർമ്മാണ തൊഴിലാളികൾക്കും നാട്ടുകാർക്കും നൽകുന്നതിനായി ബിവറേജിൽ നിന്ന് മദ്യം വാങ്ങി ചില്ലറ വില്പന നടത്തിവരികയായിരുന്നു ഇയാൾ. കഴിഞ്ഞ ജനുവരി ഒന്നിന് 60 ലിറ്റർ മദ്യവുമായി പിടിയിലായ അന്യസംസ്ഥാന തൊഴിലാളിയുടെ കൂട്ടാളിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. അരൂർ ഇൻസ്പെക്ടർ കെ.ജി. പ്രതാപ് ചന്ദ്രൻ, സബ് ഇൻസ്പെക്ടർ ഗീതുമോൾ, അഡിഷണൽ സബ് ഇൻസ്പെക്ടർ സുനിൽ, സി.പി.ഒ മാരായ ശ്രീജിത്ത്, ശ്യാംജിത്ത് ചേർത്തല എ.എസ്. പി യുടെ സ്‌ക്വാഡ് അംഗങ്ങളായ അരുൺ പ്രവീഷ് ഗിരീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |