മാന്ദ്യം നേരിടാൻ പുതുതന്ത്രങ്ങൾ ഒരുക്കുന്നു
കൊച്ചി: വിപണിയിലെ വിൽപ്പന തളർച്ച നേരിടാൻ രാജ്യത്തെ മുൻനിര വാഹന നിർമ്മാതാക്കൾ നിലവിലുള്ള മോഡലുകളുടെ പരിഷ്‌കരിച്ച പതിപ്പുകൾ പുറത്തിറക്കി ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കാൻ ഒരുങ്ങുന്നു. പരമ്പരാഗത പെട്രോൾ, ഡീസൽ വേരിയന്റുകൾക്കൊപ്പം വൈദ്യുതി, ഹൈബ്രിഡ് വാഹനങ്ങളുടെ നിലവിലുള്ള മോഡലുകൾ പരിഷ്കരിച്ച് പുതിയ ഉണർവ് സൃഷ്‌ടിക്കാനാണ് ശ്രമം. മാരുതി സുസുക്കി, ടാറ്റ മോട്ടോർസ്, ഹോണ്ട മോട്ടോഴ്‌സ്, ഹ്യുണ്ടായ്, വാേക്സ്‌വാഗൻ, ജി.എം മുതൽ ആഡംബര ബ്രാൻഡുകളായ ബെൻസ്, ബി.എം.ഡബ്‌ള്യു തുടങ്ങിയവർ വരെ നിലവിലുള്ള മോഡലുകളുടെ നവീന മാതൃകകൾ പുറത്തിനറക്കാനുള്ള ശ്രമത്തിലാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ നവീകരിച്ച 40 പുതിയ മോഡലുകൾ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റ ഹാരിയർ ഇ.വി, എം.ജി സൈബർ സ്‌റ്റാർ, ഹ്യുണ്ടായ് ക്രെറ്റ ഇ.വി, ടിറ്റ സിയറയുടെ പരിഷ്‌കൃത പതിപ്പ്, സ്‌കോഡ കോഡിയാഖ് പുതിയ പതിപ്പ് തുടങ്ങിയവയാണ് ഉപഭോക്താക്കൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ഉപഭോക്താക്കൾക്ക് ആവേശമേറുന്നു
നിലവിലുള്ള മോഡലുകൾ അധിക സൗകര്യങ്ങളോടെയും സാങ്കേതിക മികവോടെയും പുറത്തിറക്കുമ്പോൾ ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഡീലർമാർ പറയുന്നു. പെട്രോൾ, ഡീസൽ വിഭാഗങ്ങളിൽ മികച്ച വിജയം നേടിയ മോഡലുകളുടെ വൈദ്യുതി വാഹനങ്ങൾക്ക് മികച്ച അന്വേഷണമാണ് ലഭിക്കുന്നതെന്നും അവർ പറയുന്നു.
പുതിയ പരിഷ്കരിച്ച പതിപ്പുകളുമായി ഹ്യുണ്ടായ്
നെക്സ്‌റ്റ് ജെൻ ഹ്യുണ്ടായ് ക്രെറ്റ ഹൈബ്രിഡ്
2027ൽ വിപണിയിലെത്തുന്ന നെക്‌സ്‌റ്റ് ജെൻ ഹ്യുണ്ടായ് ക്രെറ്റയുടെ പുതിയ മോഡൽ അധിക സൗകര്യങ്ങളോടെയാണ് വിപണിയിലെത്തുന്നത്. പനോരമിക് സൺ റൂഫും എൽ.ഇ.ഡി ഡി റീഡിംഗ് ലാമ്പുകളും ഉൾപ്പെടുന്നതാണ് ഇ.എക്‌സ് ഒ വേരിയന്റ്.
വില 12.97 ലക്ഷം രൂപ
എക്സ്. എസ് പ്രീമിയം ക്രെറ്റ
ഈ മോഡലിൽ എട്ടു തരത്തിൽ പവർ മാറ്റാവുന്ന ഡ്രൈവർ സീറ്റുകൾ, എട്ടു സ്പീക്കറുകളുള്ള ബോസ് സൗണ്ട് സിസ്‌റ്റം തുടങ്ങിയ അധിക സൗകര്യങ്ങളുണ്ടാകും
വില 16.18 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |