കൊച്ചി: 155 സി.സി വിഭാഗത്തിൽ ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ് മോട്ടോർ സൈക്കിൾ യമഹ പുറത്തിറക്കി. എഫ്.സി.എസ് എഫ്.ഐ ഹൈബ്രിഡ് എന്ന മോട്ടോർ സൈക്കിളിന് 1,44,800 രൂപയാണ് വില.( ഡൽഹി എക്സ്‌ഷോറൂം)
ഇന്റഗ്രേറ്റഡ് ഫ്രണ്ട് ടേൺ സിഗ്‌നലുകൾ എയർ ഇൻടേക്ക് ഏരിയയിൽ സ്ഥാപിച്ചാണ് വാഹനം എത്തുന്നത്. 149 സി.സി ബ്ലൂ കോർ എൻജിനാണ് കരുത്തുപകരുന്നത്. യമഹയുടെ സ്മാർട്ട് മോട്ടോർ ജനറേറ്റർ (എസ്.എം.ജി), സ്റ്റോപ്പ് ആൻഡ് സ്റ്റാർട്ട് സിസ്റ്റം (എസ്.എസ്.എസ് ) എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മെച്ചപ്പെട്ട ഇന്ധനക്ഷമത, വൈ കണക്ട് ആപ്പുകൾ വഴി സ്മാർട്ട്‌ഫോൺ കണക്ട് ചെയ്യാൻ 4.5 ഇഞ്ച് ഫുൾ കളർ ടി.എഫ്.ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ പ്രത്യേകതകളാണ്. ഗൂഗിൾ മാപ്പുമായി ലിങ്ക് ചെയ്ത ടേൺ ബൈ ടേൺ നാവിഗേഷൻ സംവിധാനവും നൽകിയിട്ടുണ്ട്.
ദീർഘദൂര യാത്രകൾ കൂടുതൽ എളുപ്പമുള്ളതാക്കാൻ ഹാൻഡിൽ ബാർ പൊസിഷൻ ഒപ്ടിമൈസ് ചെയ്തു. സ്വിച്ചുകളുടെ പൊസിഷൻ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. റേസിംഗ് ബ്ലൂ, സിയാൻ മെറ്റാലിക് ഗ്രേ എന്നീ നിറങ്ങളിലാണ് ഹൈബ്രിഡ് എത്തുന്നത്.
ഇന്ത്യയിലെ യമഹയുടെ വളർച്ചയിൽ, ഉപയോക്താക്കളുടെ ആവശ്യങ്ങളും പ്രതീക്ഷകളും നിറവേറ്റുന്നതിനായി നിർണായകമായ പങ്കുവഹിച്ച ബ്രാൻഡാണ് എഫ്.സി. ഹൈബ്രിഡ് ടെക്‌നോളജി അവതരിപ്പിക്കുന്നതിലൂടെ മികച്ച പെർഫോമൻസ് ഉറപ്പുനൽകാനും നിരവധി പുതുമകൾ കൊണ്ടുവരാനും സാധിച്ചിട്ടുണ്ടെന്ന് യമഹ മോട്ടോർ ഇന്ത്യ ഗ്രൂപ്പിന്റെ ചെയർമാൻ ഇറ്റാരു ഒട്ടാനി പറഞ്ഞു. നൂതന ആശയങ്ങളോടുള്ള യമഹയുടെ പ്രതിബദ്ധതയുടെ തെളിവാണ് വാഹനമെന്ന് അദ്ദേഹം പറഞ്ഞു.
വില
1,44,800 രൂപ മുതൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |