വാഷിംഗ്ടൺ: യു.എസിന്റെ തെക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ രൂപപ്പെട്ട കൊടുങ്കാറ്റിൽ വ്യാപക നാശനഷ്ടം. വിവിധ സംസ്ഥാനങ്ങളിലായി 34 പേർ മരിച്ചു. നിരവധി വീടുകളും വാഹനങ്ങളും തകർന്നു. കാൻസാസ്, മിസോറി, ടെക്സസ്, ആർക്കൻസോ സംസ്ഥാനങ്ങളിലാണ് കൂടുതൽ നാശനഷ്ടം.
കാൻസാസിൽ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുണ്ടായ പൊടിക്കാറ്റിനിടെ 50ലേറെ വാഹനങ്ങൾ കൂട്ടിയിടിച്ചിരുന്നു. ടെക്സസിലും സമാന അപകടങ്ങളുണ്ടായി. ആർക്കൻസോ, ജോർജിയ, ഒക്‌ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാട്ടുതീയും പൊട്ടിപ്പുറപ്പെട്ടു. ഇന്നും ശക്തമായ കാറ്റുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 2,50,000ത്തിലേറെ ഉപഭോക്താക്കളിലേക്ക് വൈദ്യുതി വിതരണം തടസപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |