ലണ്ടൻ: പ്രശസ്‌ത യാത്രികനും വ്ളോഗറുമായ സുജിത് ഭക്തൻ എഴുതിയ 'ഐഎൻബി ഡയറീസ്' എന്ന ഡിസി ബുക്‌സ് പുസ്തകത്തിന്റെ പ്രകാശനം ലണ്ടൻ കേരള ഹൗസിൽ നടന്നു. പുസ്തകത്തിന്റെ കോപ്പി ഗ്രന്ഥകാരനും പത്രപ്രതിനിധിയുമായ മണമ്പൂർ സുരേഷ് മലയാളി അസോസിയേഷൻ ഓഫ് ദി യുകെ സെക്രട്ടറി നിഷാറിന് നൽകി പ്രകാശനം ചെയ്തു.
കേരള ഹൗസിലെ നിറഞ്ഞ സദസിലായിരുന്നു പരിപാടി നടന്നത്. എംഎയുകെ ചെയർപേഴ്‌സൻ ശ്രീജിത്ത് സ്വാഗതപ്രസംഗം നിർവഹിച്ചു. 'കട്ടൻ കാപ്പിയും കവിതയും' സംഘാടകൻ പ്രിയവ്രതൻ ആമുഖ പ്രഭാഷണം നടത്തി. മണമ്പൂർ സുരേഷ് ചടങ്ങിൽ സംസാരിച്ചു. സുജിത് ഭക്തൻ പുസ്തകത്തെയും തന്റെ യാത്രയെയും കുറിച്ചു വിശദമായി സംവദിച്ചു. സദസ്യരുമായുള്ള സജീവമായ ചർച്ചയും ചടങ്ങിൽ നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |