ന്യൂഡൽഹി: രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാന സമാഹരണം ഫെബ്രുവരിയിൽ 13.13 ശതമാനം ഉയർന്ന് 21.3 ലക്ഷം കോടി രൂപയിലെത്തി. മുൻകൂർ നികുതി അടവിലെ വർദ്ധനയാണ് അനുകൂലമായത്. നടപ്പു സാമ്പത്തികവർഷത്തിൽ മുൻകൂർ നികുതി വരുമാനം 14.6ശതമാനം ഉയർന്ന് 10.4 ലക്ഷം കോടി രൂപയായി. ഡിജിറ്റലൈസേഷനും നികുതി നിയമങ്ങളിലെ ലളിതവൽക്കരണവും വ്യാപാര, വ്യവസായ മേഖലയിലെ വളർച്ചയും നികുതി സമാഹരണം മെച്ചപ്പെടാൻ സഹായിച്ചെന്ന് വിദഗ്ദ്ധർ പറയുന്നു. കോർപ്പറേറ്റ് മേഖലയിലെ നികുതി വരുമാനം 7.1 ശതമാനംഉയർന്ന് 9.69 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത നികുതിയടക്കം വരുന്ന മേഖലയിലെ വരുമാനം 17.5 ശതമാനം വർദ്ധനയോടെ11.01 ലക്ഷം കോടി രൂപയായി. ഓഹരി വിപണിയിലെ സെക്യൂരിറ്റീസ് ്ട്രാൻസാക്‌ഷൻ നികുതി 55.5 ശതമാനം വർദ്ധിച്ച് 53,095 കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |