കൊച്ചി: ഫെബ്രുവരിയിൽ മൊത്ത വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം 2.38 ശതമാനമായി ഉയർന്നു. ജനുവരിയിലിത് 2.31 ശതമാനമായിരുന്നു. അതേസമയം ഭക്ഷ്യ വില സൂചിക ജനുവരിയിലെ 7.47 ശതമാനത്തിൽ നിന്ന് 5.94 ശതമാനമായി താഴ്‌ന്നു. പച്ചക്കറികളുടെ വില 8.35 ശതമാനത്തിൽ നിന്ന് 5.8 ശതമാനമായി കുറഞ്ഞു. ഉത്പാദകരും വില കുറയ്ക്കാൻ തുടങ്ങിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ധാന്യങ്ങളുടെ വില വർദ്ധന 6.7 ശതമാനമായും കിഴങ്ങിന്റെ വിലക്കയറ്റം 21 ശതമാനവുമാണ്. അതേസമയം വ്യാവസായിക ഉത്പന്നങ്ങളുടെ വില വർദ്ധന 2.86 ശതമാനമായി ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |