കൊച്ചി: ഐ.പി.എൽ ആസ്വദിക്കാനായി ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത ഓഫറുകൾ ജിയോ പ്രഖ്യാപിച്ചു. നിലവിലുള്ളവർക്കും പുതിയ ഉപഭോക്താക്കൾക്കും എക്‌സ്‌ക്ലുസീവ് ഓഫറുകളുണ്ട്. ഐ.പി.എല്ലിനോട് ഇന്ത്യയ്‌ക്കാർക്കുള്ള താത്പര്യം മുതലെടുക്കുന്നതിനായി ജിയോഹോട്ട്സ്‌റ്റാർ സബ്‌സ്‌ക്രിപ്ഷനും ഹൈ സ്‌പീഡ് ഇന്റർനെറ്റും അടക്കമാണ് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നത്. 90 ദിവസത്തെ മത്സരം സൗജന്യമായി ജിയോഹോട്ട്സ്റ്റാർ ടി.വിയിലും മൊബൈലിലും 4കെ ക്വാളിറ്റിയിൽ ആസ്വദിക്കാം. വീട്ടിലേക്കുള്ള 50 ദിവസത്തെ സൗജന്യ ജിയോഫൈബർ / എയർഫൈബർ ട്രയൽ കണക്ഷൻ 4കെ യിൽ ആഴത്തിലുള്ള ക്രിക്കറ്റ് കാഴ്ചാനുഭവത്തോടെ അൾട്രാ-ഫാസ്റ്റ് ഇന്റർനെറ്റിന്റെയും മികച്ച ഹോം എന്റർടെയ്ന്മെന്റിന്റെയും സൗജന്യ ട്രയൽ സേവനം അനുഭവിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |