കൊല്ലം : കൊല്ലം ഉളിയക്കോവിലിൽ ഡിഗ്രി വിദ്യാർത്ഥി ഫെബിനെ കുത്തിക്കൊന്ന സംഭവത്തിലെ പ്രതിയെ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ശേഷം നീണ്ടകര സ്വദേശി തേജസ് രാജ് കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടിമരിക്കുകയായിരുന്നു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേ ട്രാക്കിന് സമീപം ഒരു കാറും നിറുത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകൾ ഉണ്ട്.
കൊല്ലം ഫാത്തിമ മാതാ കോളേജിലെ രണ്ടാംവർഷ ബി.സി.എ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസാണ് (22ഃ) കൊല്ലപ്പെട്ടത്. നീണ്ടകര സ്വദേശിയായ ഗ്രേഡ് എസ്.ഐ രാജുവിന്റെ മകനാണ് തേജസ്, തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്ന ഫെബിനെ ഇവിടേക്ക് മുഖം മറച്ചെത്തിയ തേജസ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവ് ഗോമസിനും കുത്തേറ്റു. ഫെബിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫുഡ് ഡെലിവറി ബോയ് ആയും ഫെബിൻ ജോലി ചെയ്തിരുന്നു. അമ്മ : ഡെയ്സി, സഹോദരി : ഫെബിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |