ഗോകുലം കേരള 3- നംധാരി എഫ്.സി 1
ലുധിയാന : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് നംധാരി എഫ്.സിയെ തോൽപ്പിച്ച് ഗോകുലം കേരള എഫ്.സി. നംധാരിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് നാലു ഗോളുകളും പിറന്നത്. 27-ാം മിനിട്ടിൽ സുഖൻദീപ് സിംഗിനെയും 60-ാം മിനിട്ടിൽ ബ്രസീലിയൻ താരം ദേയിയേയും ചുവപ്പുകാർഡിലൂടെ നഷ്ടമായ നംധാരി 10 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്.
57-ാം മിനിട്ടിൽ തബീസോ ബ്രൗണിലൂടെ ഗോകുലമാണ് ആദ്യം സ്കോർ ചെയ്തത്. 63-ാം മിനിട്ടിൽ മൻവീർ സിംഗിലൂടെ നംധാരി സമനില പിടിച്ചു. എന്നാൽ 81-ാം മിനിട്ടിൽ ആദമ നിയാനേയിലൂടെ ഗോകുലം വീണ്ടും മുന്നിലെത്തി. ഇൻജുറി ടൈമിൽ നാച്ചോ അബ്‌ലീദോയാണ് ഗോകുലത്തിന്റെ പട്ടിക പൂർത്തിയാക്കിയത്.ബ്രൗണിന്റെ അസിസ്റ്റിൽ നിന്നായിരുന്നു നാച്ചോയുടെ ഗോൾ.
ഈ വിജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 31 പോയിന്റായ ഗോകുലം പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. 18 കളിയിൽ നിന്ന് 34 പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സാണ് ഒന്നാമത്. 19 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുമായി നംധാരി ഏഴാമതായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |