വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോഡ്കാസ്റ്റ് അഭിമുഖം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവച്ചു. ഇതിനു പിന്നാലെ ട്രൂത്ത് സോഷ്യലിൽ മോദി അക്കൗണ്ട് തുറന്നു. ട്രംപുമൊത്തുള്ള ഹൗഡി-മോദി ചടങ്ങിന്റെ ചിത്രവും പോഡ്‌കാസ്റ്റിന്റെ ലിങ്കും മോദി പോസ്റ്റ് ചെയ്‌തു.
അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞൻ ലെക്‌സ് ഫ്രിഡ്മാൻ കഴിഞ്ഞ ദിവസം നടത്തിയ പോഡ്കാസ്റ്റ് ഏറെ ശ്രദ്ധനേടിയിരുന്നു. ട്രംപ് തന്റെ ആത്മസുഹൃത്താണെന്ന് പറഞ്ഞ മോദി, ട്രംപ് മുന്നോട്ടു വയ്‌ക്കുന്ന അമേരിക്ക ആദ്യം എന്ന മുദ്രാവാക്യത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |