ഹൈദരാബാദ് : എല്ലാ മാസവും സർക്കാർ ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും സ്ഥിതിഗതികൾ മനസിലാക്കണമെന്നും രേവന്ത് റെഡ്ഡി ജീവനക്കാരോട് അഭ്യർത്ഥിച്ചു.
സംസ്ഥാനത്തിന്റെ ദുർബലമായ സാമ്പത്തിക സ്ഥിതി കാരണം എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം നൽകുന്നത് സർക്കാരിന് ബുദ്ധിമുട്ടാകുന്നു. ഈ സർക്കാർ നിങ്ങളുടേതാണ്. എല്ലാ അക്കൗണ്ടുകളും ഞാൻ നിങ്ങൾക്ക് വെളിപ്പെടുത്തും. എന്ത് നൽകണമെന്നും എന്ത് നിർത്തിവയ്ക്കണമെന്നും നിങ്ങൾ തീരുമാനിക്കുക. രേവന്ത് റെഡ്ഡി പറഞ്ഞു. ജീവനക്കാരുടെ ന്യായമായ ആവശ്യമാണ് ഡിഎ. പക്ഷേ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് ഡിഎ ഇപ്പോൾ വേണമെന്ന് നിർബന്ധം പിടിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |