തിരുവനന്തപുരം: ഗവർണറുടെ പബ്ലിക് റിലേഷൻസ് ഓഫീസറായി (പി.ആർ.ഒ) ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് ഉദ്യോഗസ്ഥൻ എസ്. സുബ്രഹ്മണ്യനെ നിയമിച്ചു. ഗവർണറുടെ ആവശ്യപ്രകാരമാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. തദ്ദേശ വകുപ്പിലെ ഇംപാക്ട് കേരള ലിമിറ്റഡിന്റെ എം.ഡിയായുള്ള സ്റ്റേറ്റ് ഡെപ്യൂട്ടേഷൻ ഒഴിവാക്കിയാണ് അദ്ദേഹത്തെ രാജ്ഭവനിലേക്ക് അയച്ചത്.
തൊടുപുഴ സ്വദേശിയാണ്. കർഷക ക്ഷേമ ഫണ്ട് ബോർഡിന്റെ സി.ഇ.ഒ, മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടർ, പ്രതിരോധ വകുപ്പിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ, സെൻസർ ബോർഡ് റീജിയണൽ ഓഫീസർ, തിരുവനന്തപുരം ദൂരദർശൻ കേന്ദം ന്യൂസ് ഡയറക്ടർ, ഗോവ ചലച്ചിത്രമേള ഒ.എസ്.ഡി, ആകാശവാണി അസി.ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |