ന്യൂഡൽഹി: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിക്ക് ഇതുവരെ 42.01 കോടി രൂപ അനുവദിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ലോക്‌സഭയിൽ അടൂർ പ്രകാശിനെ അറിയിച്ചു. ഇതിൽ 32.91 കോടി രൂപ വിനിയോഗിച്ചിട്ടുണ്ട്. 66.42 കോടി രൂപയാണ് പദ്ധതിക്കായി അംഗീകരിച്ചിട്ടുള്ളത്. വിനിയോഗ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷമേ ബാക്കി തുക അനുവദിക്കൂ .. പാർക്കിംഗ്, ബസ് ഷെൽട്ടർ, റെയിൻ ഷെൽട്ടർ, ഇലക്ട്രിക് വാഹനങ്ങൾ, സി.സി.ടി. വി, എൽ.ഇ.ഡി സോളാർ ലൈറ്റ് എന്നിവയാണ് ഇതുവരെ പൂർത്തിയാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |