SignIn
Kerala Kaumudi Online
Friday, 22 November 2019 11.23 PM IST

ഇൻസ്‌‌റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റിന് തുടക്കം

തിരുവനന്തപുരം: ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽസ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഇൻസ്‌റ്റിറ്ര്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്‌മെന്റിന്റെ സംസ്‌ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മന്ത്രി ഇ.പി. ജയരാജൻ നി‌ർവഹിച്ചു. തിരുവനന്തപുരം, എറണാകുളം, തൃശൂർ‌, കോഴിക്കോട് എന്നിവിടങ്ങളിൽ, സൗജന്യമായാണ് കോഴ്‌സ് നടത്തുന്നത്.

വിദ്യാർത്ഥികൾക്കുള്ള ഭക്ഷണം, താമസം എന്നിവയും സൗജന്യമാണ്. സ്‌റ്റൈപ്പൻഡും കോഴ്‌സിന് ശേഷം സ്ഥിരജോലിയും അസോസിയേഷൻ നൽകും. ഗ്രാമപഞ്ചായത്തുകൾ വഴിയാണ്, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ഇൻസ്‌റ്റിറ്റ്യൂട്ട് കണ്ടെത്തിയത്.

ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആദ്യ പ്രവേശന ഉദ്ഘാടനം പഠനസാമഗ്രികൾ വിതരണം ചെയ്‌ത് മന്ത്രി ടി.പി. രാമകൃഷ്‌ണൻ നിർവഹിച്ചു. അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് വി. സുനിൽകുമാർ, ജനറൽ സെക്രട്ടറി കെ.ബി. പത്മദാസ്, ട്രഷറർ ബിനോയ് ജോസഫ് എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, HOTELS, FEDERATION OF HOTELS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.