നാഗർകോവിൽ : തക്കലയിൽ രണ്ട് വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു.തക്കല, മൂലച്ചൽ, വടശ്ശേരിവിള സ്വദേശികളായ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയ പത്മനാഭപുരം കോടതിയിലെ അജിത് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 ന് രാത്രിയിലാണ് 14, 12 വയസുള്ള സഹോദരികളായ വിദ്യാർത്ഥിനികളെ കാണ്മാനില്ലെന്ന് തക്കല പൊലീസിന് പരാതി ലഭിക്കുന്നത്. ജില്ലാ പൊലീസ് മേധാവി സ്റ്റാലിന്റെ നേതൃത്വത്തിൽ 2 പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തിവരവേയാണ് പ്രതി പിടിയിലായത്. സിസി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തെങ്കാശിയിൽ നിന്നാണ് പൊലീസ് പിടികൂടിയതും വിദ്യാർത്ഥിനികളെ രക്ഷപ്പെടുത്തിയതും. പോക്സോ ആക്ട് പ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കോടതി റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |