കൊച്ചി: കൂടൽമാണിക്യം ക്ഷേത്രത്തിൽ ജാതിയുടെ പേരിൽ കഴകം ജോലിയിൽ നിന്ന് മാറ്റിയ ബി.എ. ബാലു അവധി വീണ്ടും നീട്ടി. മാലകെട്ടിൽ നിന്ന് ഓഫീസ് അറ്റൻഡന്റ് ജോലിയിലേക്ക് മാറ്റിയ ശേഷം മാർച്ച് ആറിന് അവധിയെടുത്ത ബാലു ഇന്ന് ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ഇന്നലെ ഇമെയിൽ വഴിയാണ് അവധി അപേക്ഷ എത്തിയത്. മെഡിക്കൽ കാര്യങ്ങളാൽ 15ദിവസത്തേക്ക് കൂടിയാണ് ലീവ് ആവശ്യപ്പെട്ടിട്ടുള്ളത്.
ക്ഷേത്രത്തിലെ അടിച്ചുതളി ജീവനക്കാരനായ രാജേഷ് പിഷാരടിയാണ് ഇപ്പോൾ മാലകെട്ട് കഴകം ജോലി ചെയ്യുന്നത്.
യോഗം ഇന്ന്
കഴകം വിവാദത്തിനു ശേഷം കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിയോഗം ആദ്യമായി ഇന്ന് ചേരും. മൂന്ന് മണിക്ക് ചേരുന്ന യോഗത്തിലെ പ്രധാന വിഷയം ഇതുതന്നെയാണ്. തന്ത്രിമാർ നൽകിയ കത്തിലും ചർച്ചയുണ്ടാകും. മേയ് ഏഴിന് ആരംഭിക്കുന്ന ഉത്സവം ഉൾപ്പെടെ അജണ്ടയിൽ ഉൾപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |