ജനനം - സെപ്‌തംബർ 19, 1965
ജന്മസ്ഥലം - യൂക്ലിഡ്, ഒഹായോ, യു.എസ്
വിദ്യാഭ്യാസം
- യു.എസ് നേവൽ അക്കാഡമിയിൽ നിന്ന് ഫിസിക്കൽ സയൻസ് ബിരുദം
- ഫ്ലോറിഡ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്ന് എൻജിനിയറിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം
മിലിട്ടറിയിൽ
- യു.എസ് നേവിയിൽ ഹെലികോപ്‌റ്റർ പൈലറ്റ്
- 30ലേറെ വിമാന മോഡലുകളിലായി 3,000ത്തിലേറെ മണിക്കൂർ പറന്നു
നാസയിൽ
- 1998ൽ ബഹിരാകാശ സഞ്ചാരിയായി
- ആദ്യ യാത്ര 2006 ഡിസംബറിൽ ഡിസ്കവറി സ്പേസ് ഷട്ടിലിൽ. 195 ദിവസം ബഹിരാകാശത്ത്
- 2012 ജൂലായിൽ രണ്ടാം ദൗത്യം. 127 ദിവസം ബഹിരാകാശത്ത്
- 2024 ജൂണിൽ ബോയിംഗിന്റെ സ്റ്റാർലൈനർ മിഷന്റെ ഭാഗമായി
അംഗീകാരങ്ങൾ
-നാസ സ്പേസ് ഫ്ലൈറ്റ് മെഡൽ
- ഡിഫൻസ് സുപ്പീരിയർ സർവീസ് മെഡൽ
- ലീജൺ ഒഫ് മെറിറ്റ്
-------
# പിതാവ് ഗുജറാത്തുകാരൻ
പിതാവ് ദീപക് പാണ്ഡ്യ ഗുജറാത്തിൽ നിന്ന് യു.എസിലേക്ക് കുടിയേറി
മാതാവ് ബോണി സ്ലോവേനിയക്കാരി
ഭർത്താവ് മൈക്കൽ ജെ. വില്യംസ് ടെക്‌സസിൽ ഫെഡറൽ മാർഷൽ
ഇന്ത്യയിൽ നിരവധി തവണ എത്തി. വിദ്യാർത്ഥികളുമായി നിരന്തരം സംവദിച്ചു
2013ലെ സന്ദർശനത്തിനിടെ രാഷ്ട്രപതി പ്രണബ് മുഖർജിയെ കണ്ടു
ഭഗവത് ഗീതയുടെ ചെറുപതിപ്പും ചെറു ഗണേശ വിഗ്രഹവും മുമ്പ് ബഹിരാകാശ യാത്രയിൽ ഒപ്പംകൂട്ടി
ബഹിരാകാശ ദൗത്യങ്ങളിൽ ശാന്തത ലഭിക്കാൻ ഭഗവത് ഗീത വായന സഹായിച്ചെന്ന് വെളിപ്പെടുത്തൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |