തിരുവനന്തപുരം: വാഹനത്തിന് പിഴയുണ്ടെന്ന പേരിൽ വ്യാജ സന്ദേശമയച്ച് പണം തട്ടുന്നെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്‌സാപ്പിൽ അയക്കുന്നതാണ് തട്ടിപ്പിന്റെ പുതിയ രീതി.
മോട്ടോർ വാഹന വകുപ്പിന്റെ പേരിലാണ് വ്യാജ സന്ദേശം വരുന്നത്. മെസേജിലെ വാഹന നമ്പറും മറ്റ് വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടൊപ്പം പരിവഹൻ എന്ന പേരിൽ വ്യാജ ആപ്പ് അല്ലെങ്കിൽ ലിങ്ക് ഉണ്ടാക്കും. അതിൽ ക്ലിക്ക് ചെയ്‌താൽ ഉടൻ പണം നഷ്‌ടപ്പെടും. അതിനാൽ ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.
അഥവാ ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം 1930 എന്ന നമ്പറിൽ വിവരമറിയിക്കുക. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്‌താൽ നഷ്‌ടപ്പെട്ട തുക തിരികെ ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലൂടെയും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |