കോന്നി: ചെങ്ങറ സമരഭൂമിയിലെ 48 -ാം നമ്പർ ശാഖയിൽ താമസിക്കുന്ന നീലകണ്ഠൻ (70) ഇടിമിന്നലേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് 4:30 ന് വേനൽ മഴ പെയ്തുകൊണ്ടിരിക്കുമ്പോഴാണ് അപകടം. നീലകണ്ഠൻ വീടിന് മുന്നിലിരിക്കുമ്പോഴാണ് മിന്നലേറ്റത്. കൂടൽ നെടുമൺകാവ് സ്വദേശിയാണ്. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിൽ ഭാര്യ ജാനമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |