തിരുവനന്തപുരം: ബോംബ് ഭീഷണിയെത്തുമ്പോൾ ഉച്ചയൂണ് കഴിഞ്ഞുള്ള ആലസ്യത്തിലായിരുന്നു കളക്ടറേറ്റ് ജീവനക്കാർ. യഥാർത്ഥ ബോംബേതെന്ന തിരിച്ചറിവ് വൈകാതെ തന്നെ ഇവർക്ക് കിട്ടി. പിന്നെ ഒട്ടും വൈകിയില്ല.ജീവനും കൈയിലെടുത്തുള്ള ഓട്ടമായിരുന്നു.
എന്തിനെയും നമുക്ക് തിരിച്ചാക്രമിക്കാം,തടയാം.പക്ഷേ തേനീച്ചകളെയോ കടന്നലിനെയോ എങ്ങനെ നേരിടും?. കാറിൽ കയറിയിരുന്നും,ഹെൽമെറ്റ് ആയുധമാക്കിയും പലരും രക്ഷപ്പെടാൻ ശ്രമിച്ചു.പക്ഷേ അതെല്ലാം താത്കാലികം മാത്രമായിരുന്നു. കാറിലിരുന്ന് പലർക്കും ശ്വാസം മുട്ടി. ഹെൽമെറ്റ് വച്ച് വണ്ടി ഓടിച്ചു പോകാൻ ശ്രമിച്ചവർ നിയന്ത്രണം വിട്ട് താഴെ വീഴാതെ നോക്കാൻ പണിപ്പെട്ടു.സ്ത്രീകൾ ഷാളുപയോഗിച്ച് ശരീരം മൂടി രക്ഷപ്പെടാൻ ശ്രമിച്ചു. മറ്റുചിലർ മരക്കൊമ്പുകൾ വീശി തേനീച്ചകളെ ഓടിക്കാൻ നോക്കി. കളക്ടറേറ്റ് കോമ്പൗണ്ടിനു പുറത്ത് കടക്കാനായിരുന്നു എല്ലാവരുടെയും ശ്രമം.ആ പരക്കം പാച്ചിലിൽ കൂടെ വന്നവരെയും കൊണ്ടുവന്ന സാധനങ്ങളും വരെ മറന്നായിരുന്നു പലരും ഓടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |