ന്യൂഡൽഹി: റബറിനെ താങ്ങുവിള പട്ടികയിൽ ഉൾപ്പെടുത്താത്തത് സംബന്ധിച്ച പ്രിയങ്ക ഗാന്ധിയുടെ ചോദ്യത്തിന് കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കൃത്യമായി മറുപടി നൽകാത്തതിൽ ലോക്‌സഭയിൽ കോൺഗ്രസ് എം.പിമാരുടെ പ്രതിഷേധം. കേരളത്തിലെ റബ്ബർ കർഷകർ അനുഭവിക്കുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ റബ്ബറിനെ താങ്ങു വിളകളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നത് കേന്ദ്ര സർക്കാർ പരിഗണിക്കുമോ എന്നും സുഗന്ധവിളകളുടെ വിലയിടിവ് തടയാൻ പദ്ധതികൾ ഉണ്ടോ എന്നുമായിരുന്നു ചോദ്യം. സർക്കാർ പ്രഖ്യാപിച്ച വിദർഭ പാക്കേജിൽ ഉൾപ്പെട്ട കേരളത്തിലെ വയനാട്, പാലക്കാട്, കാസർകോ ജില്ലകളിലെ പുരോഗതി വിലയിരുത്താൻചൂരൽമല ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക യോഗം വിളിക്കുമോ എന്നും ചോദിച്ചു. റബ്ബറിനെ കുറിച്ച് പരാമർശിക്കാതെ മുളകിനെ താങ്ങുവില പട്ടികയിൽ പെടുത്തിയെന്നായിരുന്നു മന്ത്രിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |