തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുമ്പിൽ അനിശ്ചിതകാല സമരം നടത്തുന്ന ആശാ വർക്കർമാരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് സർക്കാർ. നാളെ നിരാഹാര സമരം നടത്തുമെന്ന പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാർ ചർച്ചയ്ക്ക് ഒരുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് നാഷണൽ ഹെൽത്ത് മിഷൻ (എൻഎച്ച്എം) ഓഫീസിൽ വച്ചാണ് ചർച്ച.
ചർച്ചയിൽ മന്ത്രിതലത്തിൽ ആരെങ്കിലും പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എൻഎച്ച്എം ഡയറക്ടറാണ് ഇപ്പോൾ ചർച്ചയ്ക്കായി വിളിച്ചത്. ആശമാരുടെ സമരം ആരംഭിച്ച് 38ാം ദിവസമാണ് സർക്കാർ വീണ്ടും ചർച്ചയ്ക്ക് വിളിച്ചത്. നേരത്തെ സർക്കാർ ആശമാരുമായി നടത്തിയ ചർച്ച വിജയം കണ്ടിട്ടില്ല.
കഴിഞ്ഞ ദിവസമാണ് ആശമാർ സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ നിരാഹാര സമരം പ്രഖ്യാപിച്ചത്. ഈ മാസം 20ാം തീയതി മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് സമരസമിതി അറിയിച്ചിരുന്നു. സമരം 36ാം ദിവസത്തിലേക്ക് കടന്ന സമയം പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആശാ വർക്കർമാർ സെക്രട്ടറിയേറ്റ് ഉപരോധിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |