മഷ്റൂം വിഷ്വൽ മീഡിയയുടെ ബാനറിൽ ഫർഹാദ്, ഹത്തിക്ക് റഹ്മാൻ എന്നിവർ ചേർന്ന് നിർമ്മിച്ച് എആർ വാടിക്കൽ രചനയും സംവിധാനവും നിർവഹിച്ച "മദർ മേരി" ചിത്രീകരണം പൂർത്തിയായി. വയനാട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
പ്രായമായ അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഓർമ്മക്കുറവും വാർദ്ധക്യ സഹജമായ അസുഖങ്ങളും മൂലം വിഷമിക്കുകയും ഒറ്റപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്ന അമ്മയുടെ സംരക്ഷണം ഏറ്റെടുക്കാൻ മകൻ ജയിംസ്, അമേരിക്കയിലെ തന്റെ ഉയർന്ന ജോലിയെല്ലാം വിട്ട് നാട്ടിലെത്തുന്നു. സംരക്ഷണവുമായി മുന്നോട്ടു പോകവെ ജയിംസ്, അമ്മയുടെ ശത്രുവായി മാറുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ ചെന്നെത്തുന്നു. ഈ അവസ്ഥാവിശേഷം എങ്ങനെ മറികടക്കുമെന്നതാണ് ചിത്രത്തിന്റെ കാതലായ വിഷയം.
ജയിംസിനെ വിജയ്ബാബുവും അമ്മയെ ലാലി പി എമ്മും അവതരിപ്പിക്കുന്നു. കുമ്പളങ്ങി നൈറ്റ്സിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ലാലി തുടർന്ന് മോഹൻകുമാർ ഫാൻസ്, 2018, മാംഗോ മുറി, കൂടൽ തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഇവരെ കൂടാതെ നിർമ്മൽ പാലാഴി, സോഹൻ സീനുലാൽ, ഡയാന ഹമീദ്, അഖില നാഥ്, ബിന്ദു വടകര, സീന കാതറിൻ, പ്രസന്ന, അൻസിൽ എന്നിവരും ഏതാനും പുതുമുഖങ്ങളും മദർ മേരിയിൽ അഭിനയിക്കുന്നു.
ബാനർ - മഷ്റൂം വിഷ്വൽ മീഡിയ, നിർമ്മാണം - ഫർഹാദ്, ഹത്തിക്ക് റഹ്മാൻ, രചന, സംവിധാനം -എ ആർ വാടിക്കൽ, ഛായാഗ്രഹണം -സുരേഷ് റെഡ് വൺ, എഡിറ്റിംഗ്- ജർഷാജ് കൊമ്മേരി, പശ്ചാത്തലസംഗീതം - സലാം വീരോളി, ഗാനങ്ങൾ - ബാബു വാപ്പാട്, കെ ജെ മനോജ്, സംഗീതം - സന്തോഷ്കുമാർ, കല - ലാലു തൃക്കുളം, കോസ്റ്റ്യും - നൗഷാദ് മമ്മി ഒറ്റപ്പാലം, ചമയം - എയർപോർട്ട് ബാബു, സ്പോട്ട് എഡിറ്റർ- ജയ്ഫാൽ, അസ്സോസിയേറ്റ് ഡയർക്ടേഴ്സ് - എം രമേഷ്കുമാർ, സി ടി യൂസഫ്, പ്രൊഡക്ഷൻ കൺട്രോളർ - ഷൗക്കത്ത് വണ്ടൂർ, സ്റ്റിൽസ് - പ്രശാന്ത് കൽപ്പറ്റ, പിആർഓ - അജയ് തുണ്ടത്തിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |