രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഒഫ് കേരള എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ റിലീസ് ചെയ്തു. ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ. ജയൻ, ഡോക്ടർ റോണി, മനോജ് കെ. യു,സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, സാരംഗി ശ്യാം, തുടങ്ങിയവർക്കൊപ്പം സംവിധായകൻ അൽഫോൻസ് പുത്രനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മൈക്ക്, ഖൽബ്, ഗോളം എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണ്.
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനോജ് പി. അയ്യപ്പൻ നിർവഹിക്കുന്നു. ശബരീഷ് വർമ്മ എഴുതിയ വരികൾക്ക്
രാജേഷ് മുരുകേശൻ സംഗീതം പകരുന്നു. എഡിറ്റർ: അരുൺ വൈഗ, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ദേശം. ഏപ്രിൽ 17ന് റിലീസ് ചെയ്യും.
പി.ആർ.ഒ: എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |