തൊടുപുഴ: ഇന്ത്യൻ സൊസൈറ്റി ഓഫ് റേഡിയോഗ്രാഫേഴ്സ് ആൻഡ് ടെക്നോളജിസ്റ്റ്സ് (ഐഎസ്ആർടി) തൊടുപുഴ അക്കാദമിക് ക്ലബ്ബിന്റെ ഉദ്ഘാടനം സ്മിത ഹോസ്പിറ്റലിൽ ആശുപത്രി സിഇഒ ഡോ. രാജേഷ് നായർ നിർവഹിച്ചു.ഐഎസ്ആർടി ഭാരവാഹികളും തൊടുപുഴയിലെ എല്ലാ റേഡിയോഗ്രാഫർമാരും ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ തൊടുപുഴ അക്കാദമിക് ക്ലബ്ബ് പ്രസിഡൻ്റായി സ്മിത ഹോസ്പിറ്റലിലെ റേഡിയോളജി ഇൻ ചാർജ് മോൻസി ഫിലിപ്പിനെയും സെക്രട്ടറിയായി തൊടുപുഴ ജില്ലാ ആശുപത്രിയിലെ സീനിയർ റേഡിയോഗ്രാഫർ ജിൻസി ഡേവിഡിനെയും തിരഞ്ഞെടുത്തതായി ഐ.എസ്ആർടി പ്രസിഡൻ്റ് സാബു ജോസഫ് അറിയിച്ചു.കൂടാതെ, റേഡിയേഷൻ സുരക്ഷാ നടപടികളെക്കുറിച്ചും എംആർഐ സ്കാനിന് വിധേയരായ രോഗികൾക്ക് ആവശ്യമായ മുൻകരുതലുകളെക്കുറിച്ചും വിജ്ഞാനപ്രദമായ സെഷനുകൾ നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |