മാന്നാർ: അങ്കണ വാടികൾക്ക് അനുപൂരക പോഷക ആഹാര പരിപാടി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി മാന്നാർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ 97200രൂപ ചെലവഴിച്ച് മിക്സികൾ വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി.വി രത്നകുമാരി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ഇതോടൊപ്പം പരാതി രജിസ്റ്ററും പരാതി ഫോമുകളും വിതരണം ചെയ്തു. കു വൈസ് പ്രസിഡന്റ് സെലീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, സലിം പടിപ്പുരയ്‌ക്കൽ, രാധാമണി ശശീന്ദ്രൻ, സജു ജോൺ, അജിത് പഴവൂർ, അനീഷ് മണ്ണാരേത്ത്, ശാന്തിനി.എസ്, കെ.സി പുഷ്പലത, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി.ജെ, അസിസ്റ്റന്റ് സെക്രട്ടറി ഹരികുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ സൂര്യ, അങ്കണവാടി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |