തിരുവനന്തപുരം : ആശാ വർക്കർമാരുടെ ഓണറേറിയം മൂന്നിരട്ടിയായി വർദ്ധിപ്പിക്കുന്നത് അപ്രായോഗികമാണെന്ന് മന്ത്രി വീണാ ജോർജ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ആശാ വർക്കർമാരുടെ വേതനം വർദ്ധിപ്പിക്കരുതെന്ന നിലപാട് സർക്കാരിനില്ല. സമരത്തിൽ നിന്ന് പിന്മാറണമെന്ന് അവരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് 26125 ആശാവർക്കർമാരുണ്ട്. 400 - 450 പേരാണ് സമരത്തിനെത്തിയത്. സ്ത്രീ സന്നദ്ധ പ്രവർത്തകർ എന്നത് സംസ്ഥാനത്തിന് തിരുത്താനാവില്ല. ഇതിനുമാറ്റം വേണമെന്ന ആശാ വർക്കർമാരുടെ ആവശ്യം കേന്ദ്ര ആരോഗ്യമന്ത്രിയെ ഈയാഴ്ച നേരിൽക്കണ്ട് അറിയിക്കും. ആശാ വർക്കർമാർ പറഞ്ഞതെല്ലാം അനുഭാവപൂർവം കേട്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |